Today: 28 Jun 2025 GMT   Tell Your Friend
Advertisements
ആറടി പൊക്കമുള്ള പോത്തിന് ലോക റെക്കോഡ്
Photo #1 - Other Countries - Otta Nottathil - buffallo_record_guinness
ബാങ്കോക്ക്: അഞ്ച് വയസ് പ്രായവും 185 സെന്‍റിമീറ്റര്‍ ഉയരവുമുളള ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ പോത്തിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്. 'കിങ് കോങ്' എന്നു പേരിട്ട പോത്താണ് ഈ ലോക റെക്കോര്‍ഡിന് അര്‍ഹനായത്.

തായ്ലന്‍ഡിലെ നഖോണ്‍ റാച്ചസിമയിലെ നിന്‍ലാനി ഫാമിന്‍റെ ഉടമസ്ഥതയിലുള്ള പോത്താണിത്. സാധാരണ ഗതിയില്‍ പ്രായപൂര്‍ത്തിയായ മറ്റു പോത്തുകളെക്കാള്‍ 20 ഇഞ്ച് ഉയരം കൂടുതലുണ്ട് കിങ് കോങ്ങിന്. 2021 ഏപ്രില്‍ ഒന്നിനു ജനിച്ച നിമിഷം മുതല്‍ കിങ് കോങ്ങിന്‍റെ ശ്രദ്ധേയമായ ഉയരം പ്രകടമായിരുന്നു.

ജനിച്ച ഉടന്‍തന്നെ അതിന്‍റെ അസാധാരണമായ ഉയരം തങ്ങള്‍ ശ്രദ്ധിച്ചിരുന്നുവെന്നാണ് കിങ് കോങ്ങിനെ പരിപാലിക്കുന്ന ചെര്‍പട്ട് വുട്ടി പറയുന്നത്. നിന്‍ലാനി ഫാമിലാണ് കിങ് കോങ് ജനിച്ചത്.

അവന്‍റെ അമ്മയും അച്ഛനും ഇപ്പോഴും ആ ഫാമില്‍ തന്നെയുണ്ട്. എല്ലാ ദിവസവും രാവിലെ ആറുമണിക്കാണ് കിങ് കോങ്ങിന്‍റെ പ്രഭാത കര്‍മ്മങ്ങള്‍ ആരംഭിക്കുന്നത്. ഉറക്കം ഉണര്‍ന്നാല്‍ ആദ്യം തന്നെ കുളത്തില്‍ നീണ്ട ഒരു കുളി. അതിന് ശേഷമാണ് ഭക്ഷണം.

ദിനംപ്രതി 35 കിലോഗ്രാം ഭക്ഷണം കഴിക്കുന്ന കിങ് കോങ്ങിന്‍റെ ഇഷ്ട ഭക്ഷണം വൈക്കോല്‍, ചോളം, വാഴപ്പഴം എന്നിവയാണ്. എന്നാല്‍ കിങ് കോങ് ആക്രമണകാരിയല്ല.

കാലുകൊണ്ട് മണ്ണില്‍ മാന്തി കുഴി ഉണ്ടാക്കുന്നതും ആളുകളോടൊപ്പം ഓടുന്നതുമാണത്രേ കക്ഷിയുടെ ഇഷ്ട വിനോദങ്ങള്‍. ഫാമിലെ കരുത്തനായ വലിയൊരു നായ്ക്കുട്ടിയെ പോലെയാണ് അവനെന്നും ഫാം ഉടമ കൂട്ടിചേര്‍ക്കുന്നു.
- dated 07 Mar 2025


Comments:
Keywords: Other Countries - Otta Nottathil - buffallo_record_guinness Other Countries - Otta Nottathil - buffallo_record_guinness,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
us_attack_on_iran_not_full_succss
യുഎസിന്റെ ഇറാന്‍ ആക്രമണം നിഷ്ഫലമെന്ന് റിപ്പോര്‍ട്ട് Recent or Hot News
തുടര്‍ന്നു വായിക്കുക
israel_tried_to_kill_khamenei
അവസരം കിട്ടിയെങ്കില്‍ ഖമീനിയെ കൊന്നേനേ: ഇസ്രയേല്‍ പ്രതിരോധ മന്ത്രി Recent or Hot News
തുടര്‍ന്നു വായിക്കുക
tooth_brush_surgery_remove
പന്ത്രണ്ടാം വയസില്‍ വിഴുങ്ങിയ ബ്രഷ് 52 വര്‍ഷത്തിനു ശേഷം പുറത്തെടുത്തു Recent or Hot News
തുടര്‍ന്നു വായിക്കുക
iran_nuclear_leak_possibility
യുഎസ് ആക്രമണം: ഇറാനില്‍ ആണവച്ചോര്‍ച്ചയുണ്ടാകുമെന്ന് ആശങ്ക Recent or Hot News
തുടര്‍ന്നു വായിക്കുക
milk_injection_model_death
ഉറക്കം കിട്ടാന്‍ മില്‍ക്ക് ഇന്‍ജക്ഷന്‍ എടുത്ത മോഡല്‍ മരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
ഖമീനിയെ വധിക്കുമെന്ന് ഇസ്രയേലിന്റെ ഭീഷണി
തുടര്‍ന്നു വായിക്കുക
g7_arab_countrues_polarised_in_west_asia_conflict
ജി7 രാജ്യങ്ങള്‍ ഇസ്രയേലിനൊപ്പം, അറബ് രാജ്യങ്ങള്‍ ഇറാനൊപ്പം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us